Sunday, September 06, 2015

ചില കുട്ടിക്കാല ഓർമ്മകൾ




ഈ കിടപ്പു കണ്ടാൽ സഹിക്കുമോ? കിടന്ന് കിടന്ന്  BedSore വരെ  ആയി എന്ന് തോന്നുന്നു  സ്വന്തമായി ഒരു പുരയും സേവിക്കാൻ ആളുകളും വരെ ഉണ്ടായിരുന്നതാണ് .
അത്ര ചെറിയ പുര ഒന്നും അല്ല , ഒരു 15' x 10' വിസ്താരമെങ്കിലും ഉണ്ടായിരുന്നിരിക്കും
തൂത്തു തുടച്ച് വെടിപ്പായിരിക്കും എപ്പോഴും.

ഉരപ്പുര - അതായിരുന്നു ആ വീടിന്റെ പേർ - ഉരലിരിക്കുന്ന പുര

എന്നിട്ടിപ്പോഴോ?
ഉലക്ക കൊണ്ടുള്ള ഇടി കിട്ടിയിരുന്നു എന്നുള്ളത് ഒരു സത്യം തന്നെ,
എന്നാലും ഈ അവഗണന !!!!!!!!!

മിക്കവാറും ആഴ്ച്ചയിൽ ഒരിക്കൽ ആയിരുന്നു നെല്ലുകുത്ത് . ഒരാഴ്ച്ചത്തേക്കുള്ള അരി ഈ ഉരലിൽ കുത്തിയെടുക്കും. അമ്മയെ സഹായിക്കാൻ  ചിലപ്പോഴൊക്കെ ഞാനും കൂടുമായിരുന്നു. അയല്വക്കത്തെ ഉമ്പോറ്റി അമ്മൂമ്മ ആയിരുന്നു അതിൽ അമ്മയെ സഹായിക്കാൻ പലപ്പോഴും വരിക. നെല്ലുകുത്തുന്നതിനിടയ്ക്കുള്ള ആ മൂളലും ആ താളവും ഒക്കെ അന്നത്തെ ഒരാകർഷണം തന്നെ ആയിരുന്നു .
എന്നാലും അവസാനം അരി  പാറ്റി കൊഴിച്ചു കഴിഞ്ഞ് അതിന്റെ തവിട് , ചക്കരയും  ചീകിയിട്ട്  തിന്നാൻ തരുന്നതിന്റെ രസം ഓർക്കുമ്പോൾ , ഇന്ന് നമ്മുടെ മക്കള്ക്ക് ആ ഭാഗ്യം  ഇല്ലാതെ പോയതിൽ വിഷമം ഉണ്ട്

ഒരു പക്ഷെ ഈ അറുപതാം കാലത്തും, ഇതുവരെ  യും ആശുപത്രി സന്ദർശനം കാര്യമായി ഉണ്ടാകാതിരുന്നതിന്റെ ഒരു കാരണവും അതൊക്കെ ആയിരുന്നിരിക്കാം 

10 comments:

  1. ഉരലും അരകല്ലുംഒക്കെ പോയതുകൊണ്ട് ചില്ലറ ദോഷങ്ങളൊക്കെയുണ്ട്. പക്ഷേ അടുക്കളയില്‍ സ്ത്രീകളുടെ ദുരിതം കാര്യമായി കുറഞ്ഞു. ആട്ടുകല്ലിന്‍റെ പടം കൂടി കൊടുക്കാമായിരുന്നു.

    ReplyDelete
    Replies
    1. ഹ ഹ ഹ : വെട്ടത്താൻ ചേട്ടാ

      ആദ്യമേ ആദ്യ സന്ദർശനത്തിനും കമന്റിനും സ്വാഗതം നന്ദി

      Delete
  2. ഇടയ്ക്ക് അവലും ഇടിച്ചു തരുമ്പോഴുണ്ടാകുന്ന സന്തോഷം!
    ആശംസകള്‍ ഡോക്ടര്‍

    ReplyDelete
  3. ഉരലും അമ്മിക്കല്ലും ആട്ടുകല്ലും മാത്രമല്ല വഴിയാധാരമായത്. ഈർക്കിൽ ചൂൽ ഇപ്പോൾ കാണാനുണ്ടോ? കുറ്റിച്ചൂൽ? പ്‌ളാസ്റ്റിക് മുറമല്ലാതെ പരമ്പരാഗതമായ രീതിയിലുള്ള, മുള കൊണ്ടുണ്ടാക്കിയ മുറം കാണാറുണ്ടോ? ഓലയിൽ നെയ്ത പായ കാണാനുണ്ടോ? എല്ലാം മാറി...

    ഒരു വശത്ത് ഇമ്മാതിരി തൊഴിലുകളിൽ ഏർപ്പെട്ടിരുന്നവർ പോലും തങ്ങളുടെ മക്കളെ എഞ്ചിനീയറിങ്ങ് കോളേജിലയക്കാൻ തുടങ്ങി. അങ്ങനെ ഈ ജോലി ചെയ്യാനാളില്ലാതായി. (അവർക്കെല്ലാം എഞ്ചിനീയറുടെ സുശോഭനമായ ജീവിതം കിട്ടിയോ എന്തോ?) മറുവശത്ത്, എല്ലാം പ്‌ളാസ്റ്റിക്കിൽ കിട്ടാൻ തുടങ്ങി... അങ്ങനെ മേൽപ്പറഞ്ഞ പരമ്പരാഗത സാധനങ്ങളെല്ലാം അന്യം നിന്നു പോയി.

    ഇന്ന് ഉപയോഗിക്കുന്ന സാധനങ്ങളെല്ലാം കുറച്ചു കഴിയുമ്പോൾ ഉപയോഗശൂന്യമായി, പക്ഷേ നശിക്കാതെ മാലിന്യമായി (എല്ലാം പ്‌ളാസ്റ്റിക്കല്ലേ?) ഭൂമിയെയും ചുറ്റുപാടിനേയും അന്തരീക്ഷത്തെയും കളങ്കപ്പെടുത്തുന്നു.

    പലതരം പ്‌ളാസ്റ്റിക് ചൂലുകൾ ഇന്നു മാർക്കറ്റിൽ ലഭ്യമാണ്. പക്ഷേ സത്യത്തിൽ ഒന്നും ചൂലിന്റെ ഗുണം ചെയ്യുന്നില്ല. ആദ്യം ഒരെണ്ണം വാങ്ങും. അതു കൊള്ളില്ലെന്നു കാണുമ്പോൾ അതു കളഞ്ഞ് മറ്റൊരു ടൈപ്പ് വാങ്ങും. അതും കുറച്ചു കഴിയുമ്പോൾ കളയും... ഇങ്ങനെ പോകുന്നു നമ്മുടെ ഇപ്പോഴത്തെ ഉപയോഗങ്ങൾ. എന്താ, തോന്നുമ്പോൾ വാങ്ങാൻ മാത്രം നമ്മുടെ കയ്യിൽ പണമുണ്ടല്ലോ! വലിച്ചെറിയാൻ അയൽവാസിക്കു പറമ്പുമുണ്ട്. ഈ പണം കണ്ടു പിടിച്ചതാണ് എല്ലാത്തിന്റേയും തുടക്കം.

    എല്ലാത്തിനും കാരണം മനുഷ്യന്റെ സുഖത്തിനും സൗകര്യത്തിനും ആർഭാടത്തിനും ഉള്ള അടങ്ങാത്ത ത്വര ആണെന്നും പറയാം.... തങ്ങളുടെ അച്ഛനപ്പൂപ്പന്മാരുടെ (അമ്മയമ്മൂമ്മമാരുടെ) ഓർമ്മയ്ക്കു വേണ്ടിയെങ്കിലും ഇതൊക്കെ (പരമ്പരാഗത വസ്തുക്കൾ) ഉപയോഗിച്ചിരുന്നെങ്കിൽ നാടിത്ര നശിക്കില്ലായിരുന്നു. ഇനി പറഞ്ഞിട്ടെന്തു കാര്യം?

    കിടന്നു കിടന്നു BedSore വന്ന വസ്തുക്കളുടെ ഒരു പട്ടിക തയ്യാറാക്കുകയാണെങ്കിൽ അതു വളരെ വലുതായിരിക്കും. ഡോക്‌റ്റർ സൂചിപ്പിച്ചതു പോലെ, അന്യം നിന്നുപോയ ഭക്ഷണങ്ങളുടേയും ഒരു പട്ടിക തയ്യാറാക്കാവുന്നതാണ്. ഭക്ഷണ കാര്യത്തിലും ഇപ്പോൾ ചിന്താഗതി മാറിയിരിക്കുന്നു. ഇഷ്ടമുള്ള എന്തും കഴിക്കുക എന്നതാണ് ഇപ്പോഴത്തെ നടപ്പ്. പിന്നീട് അസുഖം വന്നാൽ മരുന്നു കഴിച്ഛാാൽ മതിയത്രെ; കൊള്ളാം. വെറുതെയല്ല " ഭക്ഷണം മരുന്നു പോലെ കഴിച്ചില്ലെങ്കിൽ മരുന്ന് ഭക്ഷണം പോലെ കഴിക്കേണ്ടി വരുമെന്നു" ഒരു രസികൻ പറഞ്ഞത്.

    ReplyDelete
    Replies
    1. Very well said sir,
      Todays "HEALTH CARE"

      is it health care? NO It is SICK Care

      And people are competing to become sick

      Delete
  4. ഹാവ് ഇപ്പോഴും ഓർക്കുമ്പോൾ രോമാഞ്ചം വരുന്നു
    അന്നത്തെ ഉരൽ‌പ്പുരയിലെ രാവിലുള്ള ചില ലീലാവിലാസങ്ങൾ ഓർക്കുമ്പോൾ ...!

    ReplyDelete
    Replies
    1. ഹ ഹ ഹ ഉരപ്പുരയിലെ രാത്രികാലവിനോദം അല്ലെ?

      Delete