Friday, November 15, 2013

പ്രാകൃതചികിൽസ

പണ്ട് ഞാൻ മദ്ധ്യപ്രദേശിലെ വില്ലേജുകളിൽ  വൈദ്യസഹായം എത്തിക്കുന്ന പ്രവൃത്തിയിൽ ആയിരുന്നു. കാലത്ത് എത്തിയാൽ വൈകുന്നേരം വരെ ഏതെങ്കിലും ഒരു ഗ്രാമത്തിൽ തന്നെ ആയിരിക്കും.
 അന്ന് അവിടത്തെ ഒരു ഗ്രാമത്തിൽ ഉച്ചഭക്ഷണം കഴിഞ്ഞ് വിശ്രമ സമയത്ത് ഒരു കാഴ്ച്ച കണ്ടു. ഒരു വല്യമ്മ - നല്ലപ്രായമുള്ള ഒരു മുത്തശ്ശീ അവരുടെ കാളക്കിടാവിനടൂത്ത് നിന്നും അത് ഒഴിക്കുന്ന മൂത്രം കയ്യിൽ ശേഖരിച്ച് അവരുടെ കണ്ണിൽ ഇറ്റിക്കുന്നു. രണ്ടു കണ്ണിലും ഇറ്റിച്ച ശേഷം കുറച്ച് നേറം മുകളിലേക്ക് നോക്കി നിന്ന് കണ്ണടക്കുകയും തുറക്കുകയും ചെയ്തു. എന്നിട്ടത് കഴുകിക്കളഞ്ഞു.
 
എന്നിലെ ആധുനിക  വൈദ്യധുരന്ധരൻ ഉണർന്നു - പ്രാകൃതമായ ഈ വൃത്തികേടിനെതിരെ  ഇവരെ ബോധവൽക്കരിക്കേണ്ടതല്ലെ?

ഞാനവരെ ഉപദേശിക്കുന്നതിനായി  ചെന്നു.

ആദ്യം ചോദിച്ചു "നിങ്ങൾ എന്ത് വൃത്തികേടാണ് ഇക്കാണികുന്നത്? മൂത്രം വിസർജ്ജ്യവസ്തു ആണെന്നറിയില്ലെ ? എന്തൊക്കെ ഇൻഫെക്ഷൻ ആണ് ഇനി നിങ്ങളുടെ കണ്ണിന് വരിക കഷ്ടം"

പക്ഷെ മുത്തശ്ശി ഒന്ന് ചിരിച്ചിട്ട് പറഞ്ഞു

"മോനെ നിന്റെ ആ കണ്ണട ഒന്നെടുത്തിട്ട് നീ ഈ പത്രം ഒന്ന് വായിച്ചെ"

എനിക്കെവിടെ അത് പറ്റിലല്ലൊ "അത് പറ്റില്ല"

എന്നാലെ എന്റെ മോനെ എനിക്ക് ഇപ്പൊഴും അത് സുഖമായി വായിക്കാം.

അന്ന് ഞാൻ മൂത്രത്തിനെ കുറിച്ച് കൂടൂതൽ പഠിക്കണം എന്ന് തീരുമാനിച്ചു.
കുറെ നാൾ കഴിഞ്ഞു. പല പല അസുഖങ്ങളിലും മൂത്രത്തിൻ അത്ഭുതകരമായ ആശ്വാസം കൊടുക്കാൻ കഴിയും എന്ന് മനസിലായി.

അങ്ങനെ ഇരിക്കെ എന്റെ ചെറിയ മകന്റെ വലത് കണ്ണിൽ ചുവന്ന ഒരു പൊട്ട് ഒരു മൂന്ന് മില്ലിമീറ്റർ വ്യാസം കാണും.

അവൻ എന്റടുത്ത് വിവരം പറഞ്ഞു. ഞാൻ നോക്കിയിട്ട് അവനോട് പറഞ്ഞു മോൻ ബാത് റൂമിൽ പോയി മൂത്രമൊഴിച്ചിട്ട് അത് കണ്ണിൽ ഇറ്റിക്ക് ( ഞാൻ അത് നേരത്തെ പരിശോധിച്ച് ബോദ്ധ്യം വന്നിരുന്നു കേട്ടൊ)

മോൻ - "അയ്യെ അച്ഛനെന്താ ഞാനൊന്നും ചെയ്യില്ല"

ഞാൻ "എന്നാൽ വേണ്ടാ" ഞാൻ പക്ഷെ വേറെ മരുന്നൊന്നും കൊടൂക്കാൻ പോയില്ല

പിറ്റേ ദിവസം അതിന്റെ വലിപ്പം ഏകദേശം ഒരു സെന്റിമീറ്റർ - നല്ല ചുവപ്പ് - അവൻ ശരിക്കും പേടിച്ചു പോയി

വേഗം തന്നെ പോയി ഞാൻ പറഞ്ഞത് പോലെ ചെയ്തു.

എന്തിന്? ഒറ്റ ദിവസം കൊണ്ടു മാറുമായിരുന്നത് അഞ്ചു ദിവസം കൊണ്ട് മാറി.

പക്ഷെ ഇത് സാധാരണ കണ്ണിൽ മരുന്നൊഴിച്ച് ചികിൽസിക്കുമ്പോൾ 14- 18 ദിവസങ്ങള് എടൂക്കും  സാധാരണ നിറം ആകാൻ

12 comments:

  1. മൊറാര്‍ജിയെ ഓര്‍ക്കുന്നില്ലേ?ദിവസവും മൂത്രപാനം നടത്തിയിരുന്ന നമ്മുടെ പഴയ പ്രധാനമന്ത്രിയെ? അല്‍പ്പം പുസ്തകം പഠിച്ച ധ്വരമാര്‍ക്ക് നാടന്‍ ചികില്‍സ ബഹു പുശ്ചമാണ്.അനുഭവം കൊണ്ടേ അതുമാറൂ.

    ReplyDelete
  2. .....ന്നാലും എന്റെ ആധുനിക വൈദ്യധുരന്ധര, ഇതൊരു പുത്യേ അറിവാണട്ടോ.....!

    ReplyDelete
  3. ഏതാണ്ട് 20 വർഷം മുൻപ് എന്റെ കടൽത്തീരഗ്രാമത്തിൽ ഒരു വൈദ്യന്റെ ഉപദേശപ്രകാരം മിക്കവാറും ആളുകൾ മൂത്രചികിത്സ നടത്തിയിരുന്നു. നാട്ടുകാരനായ ഒരു കാൻസർ രോഗി ഇതുകാരണം സുഖം പ്രാപിച്ച് വളരെ നാൾ പൊതുജനങ്ങൾക്കിടയിൽ നടന്നിരുന്നു. സ്ത്രീകൾ പലരും അതിരാവിലെ മൂത്രചികിത്സ നടത്തിയിട്ടാണ് മറ്റുജോലികൾ ചെയ്യാറുള്ളത്. അന്ന് ഒരുതുള്ളി മൂത്രം പോലും ആരും വെറുതെ കളഞ്ഞിട്ടില്ല. എന്റെ വീട്ടിൽ ഈ ചികിത്സ കടന്നുവന്നിട്ടില്ല. അതായിരിക്കണം പലരും രോഗികളായി മാറിയത്. അതുപോലെ സ്ത്രീകൾ പലരും വൈകുന്നേരം കടൽത്തീരത്ത് വന്ന് സൂര്യയോഗിയുടെ നേതൃത്തത്തിൽ സൂര്യചികിത്സ നടത്തിയിട്ടും ഉണ്ട്.

    ReplyDelete
  4. വെട്ടത്താൻ ചേട്ടാ ആദ്യവരവിനും കമന്റിനും നന്ദി
    ഇപ്പൊഴത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ കുഴപ്പം കൂടി അല്ലെ ഇത്?

    സായിപ്പിൻ ക്ലർക്ക് പണീ ചെയ്യാൻ വേണ്ടി അലവലാതികളെ ഉണ്ടാക്കാൻ സംവിധാനം ചെയ്ത സമ്പ്രദായം ആണും പെണ്ണും കെട്ട - കാശ്ഡിൻ വേണ്ടി അമ്മയെ പോലും വില്ക്കാൻ തയ്യാറുള്ള നമ്മുടെ നേതൃത്വം ഏറ്റെടുത്തു

    ReplyDelete
  5. അന്നൂസ് പുതിയ അറിവൊന്നും അല്ല

    മൂത്രം ശരിക്കുപയോഗിച്ചാൽ അമൃതാണ്

    പക്ഷെ അതൊക്കെ പുറത്തറിഞ്ഞാൽ കോടികൾ മുടക്കി പഠിക്കുന്ന ഞങ്ങൾ ഡോക്റ്റർ മാർ എന്ത് ചെയ്യും?


    ReplyDelete

  6. മിനിറ്റീച്ചർ

    അങ്ങനെയും ഉണ്ടായിരുന്നൊ 
    പിന്നീടെന്തായി?

    ReplyDelete
  7. ഹെന്റെ മുരളി ജീ ഇതെന്താ ഇത് ? :)

    ReplyDelete
  8. പഞ്ചഗവ്യത്തിലും!
    ആശംസകള്‍ ഡോക്ടര്‍

    ReplyDelete
  9. അല്‍പ്പം പുസ്തകം പഠിച്ച ധ്വരമാര്‍ക്ക് നാടന്‍ ചികില്‍സ ബഹു പുശ്ചമാണ്.അനുഭവം കൊണ്ടേ അതുമാറൂ.

    വെട്ടത്താന്‍ സാറ് പറഞ്ഞത് എത്ര ശരി...!അല്ലെ പണിക്കര്‍ സര്‍.?

    ReplyDelete