Saturday, July 30, 2011

വണ്ടിപുരാണം മൂന്ന്

അങ്ങനെ വണ്ടി ഏലൂര്‍ ഇരുന്ന്‌ എനിക്കു വേണ്ടി പ്രാര്‍ത്ഥിച്ചു. ഞാന്‍ വണ്ടാനത്തിരുന്നു വണ്ടിയ്ക്കു വേണ്ടിയും ചേട്ടനു വേണ്ടിയും പ്രാര്‍ത്ഥിച്ചു.

ചേട്ടന്‍ അനാവശ്യമായി വണ്ടിയോട്‌ അടൂക്കാഞ്ഞതിനാല്‍ അത്‌ അവിടെ സ്വസ്ഥമായീരുന്നെ ഉള്ളു. കൊല്ലങ്ങള്‍ കഴിഞ്ഞു.
ഞാന്‍ എര്‍ണാകുളം ജനറലാശുപത്രിയില്‍ ഹൗസ്‌ സര്‍ജന്‍സി ചെയ്യാന്‍ തീരുമാനിച്ചു
താമസം കാക്കനാട്ട്‌ ക്വാര്‍ട്ടേര്‍സില്‍
പ്രതിമാസ വരവു രൂപ 500

ഭാര്യയും ഒരു കുട്ടിയും അടക്കം ഞങ്ങള്‍ മൂന്നു അംഗങ്ങള്‍
വീണ്ടും പ്രശ്നങ്ങള്‍

ജീവിച്ചു പോകണം എങ്കില്‍ പൈസ വേണം അപ്പോള്‍ അടൂത്തെവിടെ എങ്കിലും ഉള്ള ആശുപത്രിയില്‍ പാര്‍ട്ട്‌ ടൈം പണി ചെയ്യണം

മറ്റു വാഹനങ്ങളെ ആശ്രയിച്ചു അപ്പണി നടക്കില്ല . കാരണം സമയ ക്ലിപ്തത ഇല്ലെങ്കില്‍ രണ്ടും കൂടി നടക്കില്ല അതു തന്നെ

അങ്ങനെ ഒരു തീരുമാനത്തിലെത്തി . ബൈക്‌ വീണ്ടും പുനരുജ്ജീവിപ്പിക്കുക.

ഒരു തരത്തില്‍ അതു മുവാറ്റുപുഴ എത്തിച്ചു.

എന്റെ ഭാര്യവീടും അവിടെ തന്നെ.

പരിചയ്ക്കാരോട്‌ ചോദിച്ച്‌ ഏറ്റവും നല്ല വര്‍ക്‌ഷോപ്പ്‌ (!!!!) കണ്ടു പിടിച്ചു.
കാലക്കേടിന്റെ ആശാന്‍ അവിടെ ആയിരുന്നു അന്ന് താമസം.

അദ്ദേഹം പറഞ്ഞു ഞാന്‍ ജാവയുടെ മര്‍മ്മം അറിഞ്ഞവന്‍ ആണ്‌. ഇതിനെ കുട്ടപ്പനാക്കി തരുന്നതായിരിക്കും .
അപ്പൊ ചെലവോ?

ഒരു 1000 രൂപ വരും

സന്തോഷം

1000 രൂപ കടം വാങ്ങി കയ്യോടെ കൊടൂത്തു . വണ്ടി എത്രയും പെട്ടെന്നു വേണം

അദ്ദേഹം വണ്ടി അഴിച്ചു.

ഓരോ അവധിയ്ക്കു ചെല്ലുമ്പോഴും ഓരോ പുതിയ കാരണങ്ങള്‍ പറഞ്ഞു പറഞ്ഞ്‌ എന്തിന്‌ 3500 രൂപ എന്നെ കൊണ്ട്‌ ചെലവാക്കിച്ചു . വണ്ടി തന്നു .

ഇത്‌ അവന്മാരുടെ ഒരു പ്രത്യേക്ക ടെക്നിക്‌ -- ആദ്യമെ കൂടൂതല്‍ കാശു പറഞ്ഞാല്‍ വണ്ടി പണീയാന്‍ കൊടൂത്തില്ലെങ്കിലൊ? അതുകൊണ്ട്‌ കുറച്ചു പറഞ്ഞ്‌ ആളെ വീഴ്തും പിന്നെ അഴിച്ചിട്ട വണ്ടി ഇറക്കുക എന്നുള്ളത്‌ ഉടമസ്ഥന്റെ ആവശ്യമല്ലെ അത്‌ അവന്‍ എങ്ങനെ എങ്കിലും നടത്തും എന്നവര്‍ക്കരിയാം
Note the point ഇനി വണ്ടി പണിയാന്‍ കൊടുക്കുന്നവര്‍ സൂക്ഷിക്കുക


"കണ്ടാലോ സുന്ദരന്‍ എന്റെ മാരന്‍" എന്നു പറഞ്ഞതു പോലെ

കണ്ടാലോ സുന്ദരന്‍ എന്റെ വണ്ടി.

അന്ന് അത്‌ ഭാര്യ വീട്ടില്‍ കൊണ്ടു വച്ച്‌ വര്‍ത്തമാനം പറഞ്ഞിരിക്കുന്ന കൂട്ടത്തിലാണ്‌ ഞാന്‍ ആദ്യം പറഞ്ഞ ആള്‍ ഭാര്യയുടെ ചിറ്റപ്പന്‍ - ജാവ ഉണ്ടായിരുന്ന കക്ഷി- അവിടെ വരുന്നത്‌

ഈ വണ്ടിയുടെ ഒരു - ആ ഇരിപ്പും ആ ശാലീനതയും ആ കുലീനതയും ഒക്കെ കൂടീ കണ്ടപ്പോള്‍ ചിട്ടപ്പന്‍ വീണു പോയി. അദ്ദേഹം പറഞ്ഞു

"പണിക്കരെ ഇന്നു ഞാന്‍ ഈ വണ്ടി കൊണ്ടു പോകുകയാ"

അദ്ദേഹം രാമപുരത്താണ്‌ താമസം

വണ്ടിയുമായി അദ്ദേഹം പോയി അണ്ടി കളഞ്ഞ അണ്ണാനെ പോലെ ഞാന്‍ അവിടെ ഇരുന്നു സാരമില്ല നാളെ കാലത്തു കൊണ്ടു തരുമല്ലൊ എനിക്കു നാളെ മതി വണ്ടി.

പിറ്റേ ദിവസം കാലത്തു കാണാത്തതിനാല്‍ ഫോണ്‍ ചെയ്തു.

അപ്പോള്‍ ചിറ്റപ്പന്‍ പറഞ്ഞു വഴിയില്‍ വണ്ടി കേടായി ഞാന്‍ ഒന്നു വീണു വണ്ടി വര്‍ക്‌ ഷോപ്പില്‍ ആണ്‌

ദാ കിടക്കുന്നു

ആ വണ്ടി വീണ്ടും ഒരു മാസം ആ വര്‍ക്‌ഷോപ്പില്‍ കിടന്നു.

കടം വാങ്ങിയ 3500 രൂപയും കൂടി പോയി കിട്ടി, വണ്ടി ഇല്ല താനും. എനിക്കൊരു മാതിരി ഭ്രാന്തു പിടിക്കുന്നതുപോലെ

1 comment:

  1. ഹ ഹ പണിക്കര്‍ സാര്‍ അപ്പൊ നല്ല പോലെ കുഴഞ്ഞു അല്ലെ

    ReplyDelete