Saturday, November 13, 2010

മുന്നറിയിപ്പ്‌


ഇവിടെ യോഗ തുടങ്ങുന്നു


അപ്പോള്‍ അതു കൂടെ ചെയ്യാന്‍ തുടങ്ങുന്നവര്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഒന്നോര്‍മ്മപ്പെടുത്തുന്നു. ഉപദേശം അനുസരിച്ചു മാത്രമെ ചെയ്യാവൂ, സ്വന്തം പരിഷ്കാരം വരുത്താതിരിക്കുക


കുറെ കാലം മുമ്പ്‌, എന്റെ കുട്ടികള്‍ ചെറുതായിരുന്ന കാലത്ത്‌ ഞാന്‍ യോഗാസനം പതിവായി ശീലിക്കുവാന്‍ തീരുമാനിച്ചിരുന്നു.

അതു തുടങ്ങിയപ്പോള്‍ തന്നെ ഉറച്ച ഒരു തീരുമാനം എടുത്തു - വളരെ സാവകാശം മാത്രമെ ചെയ്യൂ, ധൃതി ഒട്ടും എടുക്കില്ല എന്നൊക്കെ.

അതിന്‍പ്രകാരം കാലത്തു അഞ്ചുമണിക്കു തന്നെ അഭ്യാസം തുടങ്ങി.

ചെറിയ ചെറിയ അഭ്യാസങ്ങള്‍ മാത്രമാണ്‌ ചെയ്തിരുന്നത്‌.

ഹലാസനം ഏതായാലും വളരെ ക്രമേണയെ ചെയ്യൂ എന്നു തീരുമാനിച്ചിരുന്നതു കൊണ്ട്‌ ഏകദേശം രണ്ടു മൂന്നാഴ്ചകള്‍ കഴിഞ്ഞിട്ടും കാല്‌വിരലുകള്‍ നിലത്തു തൊട്ടിരുന്നില്ല. പക്ഷെ അവ ഏകദേശം ഒരു ഒന്ന് ഒന്നര ഇഞ്ചു മാത്രം നിലത്തിനു മുകളില്‍ എത്തി.

അങ്ങനെ ഇരിക്കെ ഒരു ദിവസം കുട്ടികള്‍ ഇതു കണ്ടു കൊണ്ടു നില്‍ക്കുന്നു.

എന്റെ കാല്വിരലുകള്‍ ഇപ്പോള്‍ മുട്ടും മുട്ടില്ല എന്നായപ്പോള്‍ കുട്ടികള്‍ക്ക്‌ ഒരു രസം അവര്‍ ഉത്സാഹിപ്പിച്ചു തുടങ്ങി അച്ഛാ ഇപ്പം മുട്ടും ആ ഹാ ഹൈലസാ വിളിച്ചു. ആവേശം അല്‍പം കൂടി ഞാനും വിചാരിച്ചു എങ്കില്‍ അങ്ങു മുട്ടിച്ചേക്കാം

ക്ടിന്‍ എന്നൊരു ചെറിയ ശബ്ദം എന്റെ പിടലിയുടെ ഭാഗത്തു നിന്നും കേട്ടു.

ഈശ്വരാനുഗ്രഹം കൊണ്ടൊ പിള്ളെരുടെ ഭാഗ്യം കൊണ്ടോ കുഴപ്പമൊന്നും സംഭവിച്ചില്ല പക്ഷെ പിന്നീട്‌ ഇതുവരെ ഹലാസനം ചെയ്തിട്ടില്ല. മറ്റുള്ളവ രണ്ടു കൊല്ലം മുമ്പ്‌ വീണ്ടും തുടങ്ങി.

അപ്പോള്‍ പറഞ്ഞു വന്നത്‌ തെരക്കു കൂട്ടരുത്‌ - ഒരിക്കലും. കൊക്കിലൊതുങ്ങുന്നതെ കൊത്താവൂ. കൊത്തി കൊത്തി എത്ര വലുതും കൊത്താന്‍ പറ്റും.

1 comment:

  1. എന്നിട്ടിപ്പോൾ എത്ര ആസനങ്ങൾ വരെ ചെയ്യും.?
    മാജിക് അഭ്യസിക്കുന്ന കാലത്ത് ഞാനും ഒരുവിധം യോഗകൾ ചെയ്യുമായിരിന്നു കേട്ടൊ ഭായ്

    ReplyDelete