Tuesday, May 26, 2009

ഒരു ഛത്തീസ്‌ ഗഢി നാടോടി നൃത്തം

ഒരു ഛത്തീസ്‌ ഗഢി നാടോടി നൃത്തം

സ്കൂള്‍ കുട്ടികള്‍ അവതരിപ്പിച്ചത്‌ . ദൂരത്തു നിന്നാണ്‌ എടുത്തത്‌ എന്ന്‌ പറഞ്ഞ്‌ വിഡിയോ ക്വാളിറ്റിയിലുള്ള അപാകതകള്‍ക്ക്‌ മുന്‍ കൂര്‍ ജാമ്യം എടുക്കുന്നു



പിടിവിട്ടാല്‍ താഴെ

പിടിവിട്ടാല്‍ താഴെ

അതാരായാലും ശരി അല്ലേ?

Sunday, May 24, 2009

കറുകറുത്തിയ കൊറ്റിയേസിയ

സത്യമായും ഈ കിളിയുടെ പേരെനിക്കറിയില്ല.
വല്ല

"കൊളോണ കുക്കിലോണിയ "

എന്നോ

"കറുകറുത്തിയ കൊറ്റിയേസിയ"

എന്നൊ മറ്റോ പേരായിരിക്കും.
ആരെങ്കിലും അറിയാവുന്നവരുണ്ടെങ്കില്‍ പറയും അല്ലേ

Saturday, May 23, 2009

മയിലാട്ടം -1

മയിലുകള്‍ നൃത്തം ചെയ്യുന്ന പടം പലതായി മുറിച്ചു ,

ഇപ്പോള്‍ പഴയതിനെക്കാള്‍ നല്ലതായിക്കണാമോ എന്നു നോക്കൂ





Friday, May 22, 2009

മയിലാട്ടം

മയിലുകള്‍ എന്നും കണ്ണിനു കുളിര്‍മ്മയേകുന്ന ഒരു കാഴ്ചതന്നെ.

അവ പീലിവിടര്‍ത്തി നിന്നാടുന്നത്‌ എന്തു ഭംഗിയാ കാണാന്‍

ഞങ്ങള്‍ ചെല്ലുന്നതു കണ്ടപ്പോള്‍ എന്തോ അപകടം മണത്തിട്ടെന്നതുപോലെ ഇവരൊക്കെ ദാ ഇങ്ങനെ അങ്ങു പറന്നു പോയി ഒച്ചയുണ്ടാക്കിക്കൊണ്ട്‌.



എന്നാല്‍ ഇക്കൂട്ടര്‍ വളരെ സ്നേഹമുള്ളവര്‍ അവര്‍ക്കുമനസ്സിലായി ഞങ്ങള്‍ അവരുടെ നൃത്തം കാണാന്‍ വന്നതാണെന്ന്‌ . എന്നാല്‍ കണ്ടൊ എന്നും പറഞ്ഞ്‌ പല പോസുകളില്‍.

അതു ഞാന്‍ മാത്രം ആസ്വദിച്ചാല്‍ പോരല്ലൊ നിങ്ങളും കാണൂ ആസ്വദിക്കൂ. ആദ്യം പടങ്ങളും പിന്നെ നൃത്തത്തിന്റെ വിഡിയോയും പടമൊന്നും ഗുണമില്ല എന്നു പറഞ്ഞ്‌ എന്നെ ശകാരിച്ചിട്ടു കാര്യമില്ല നേരത്തെ പറഞ്ഞേക്കാം മയിലുകള്‍ വളരെ കാലത്ത്‌ അല്ലെങ്കില്‍ വൈകുന്നേരം വെയിലാറിക്കഴിഞ്ഞ്‌ ആണ്‌ ഈ വിദ്യയൊക്കെ കാണിക്കുവാന്‍ വെളിയില്‍ വരുന്നത്‌. എന്റെ ക്യാമറയ്ക്കാണെങ്കില്‍ ഫ്ലാഷും ഇല്ല











Thursday, May 21, 2009

മയിലോട്ടം

ആളു വലുതാണെന്നൊന്നും പറഞ്ഞിട്ട്‌ ഒരു കാര്യവുമില്ല

വെരുട്ടിയാല്‍ വെരുണ്ടോളും,

പിന്നെ ഓടി ഒളിച്ചോളും ഹ ഹ ഹ