Wednesday, August 27, 2008

നവാതിഥി

നവാതിഥി

ഇന്നു വന്നതാണ്‌ പക്ഷെ പിന്‍ വതില്‍ കൂടി വരാന്‍ ശ്രമിച്ചതുകൊണ്ട്‌ സ്നേഹപുരസ്സരമായ സ്വീകരണമല്ല ലഭിച്ചത്‌ അതുകൊണ്ട്‌ മടങ്ങി പോയി

ഇവന്‍ കടന്നത്‌ കാര്‍ഷെഡ്ഡിനടിയിലുള്ള തുരങ്കത്തിലേക്കായതു കൊണ്ട്‌ ഞാന്‍ എന്റെ ശാസ്ത്രാവബോധമുപയോഗിച്ച്‌ ഇവന്‍ 'കാര്‍ തെള്ളിയേസിയ' ഫാമിലിയില്‍ പെട്ട 'കാറുന്തസ്‌ കാറുന്തിയോസസ്‌ ' ആണോ എന്നു സംശയിച്ചു. പക്ഷെ അടുത്തുനിന്ന ഒരാള്‍ പറഞ്ഞു, അല്ല വെറും ഉടുമ്പ്‌ ആണെന്ന്‌


24 comments:

  1. പണിക്കര്‍ സാര്‍,
    സത്യത്തില്‍ എന്താ സംഭവം.
    മുതലയുടെ തുള്ളിയാണൊ? (ആരോ പറഞ്ഞിട്ടുണ്ടു,ഓന്തിനെയാണെന്നു മാത്രം.)

    ReplyDelete
  2. ഇവന്‍ കടന്നത്‌ കാര്‍ഷെഡ്ഡിനടിയിലുള്ള തുരങ്കത്തിലേക്കായതു കൊണ്ട്‌ ഞാന്‍ എന്റെ ശാസ്ത്രാവബോധമുപയോഗിച്ച്‌ ഇവന്‍ കാര്‍ തെള്ളിയേസിയ ഫാമിലിയില്‍ പെട്ട കാറുന്തസ്‌ കാറുന്തിയോസസ്‌ ആണോ എന്നു സംശയിച്ചു. പക്ഷെ അടുത്തുനിന്ന ഒരാള്‍ പറഞ്ഞു, അല്ല വെറും ഉടുമ്പ്‌ ആണെന്ന്‌

    ReplyDelete
  3. ഇതു നമ്മുടെ പല്ലിക്കുട്ടന്‍ അല്ലേ.അതിശയന്‍ മരുന്നു കഴിച്ചതോണ്ട് അവന്‍ ഇത്രേം വലുപ്പം വച്ചൂന്നല്ലേ ഉള്ളൂ.. അതിനെ കിട്ടിയിരുന്നേല്‍ വാലില്‍ തൂക്കി ആട്ടാമായിരുന്നൂ!!!

    ReplyDelete
  4. ഹഹഹ! സഹവാസം നല്ല ആളുകളുമായിട്ടാണല്ലൊ?:)

    ReplyDelete
  5. കാന്താരിക്കുട്ടിയുടെ ഊഹം തെറ്റിയില്ല, ഇവിടെയുള്ള പല്ലി ഓരോന്നും നമ്മുടെ പലിയുടെ നാലിരട്ടി വലിപ്പം വരും ഒരു പല്ലിക്കുടുംബത്തെ നാട്ടില്‍ എത്തിക്കണം എന്നൊരാഗ്രഹമുണ്ട്‌ പക്ഷെ നല്ലപാതി സമ്മതിക്കണ്ടെ ഹ ഹ ഹ :) അതല്ല ഇനി കൊണ്ടുവന്നു വിട്ടാല്‍ നമ്മടെ നാടന്‍ പല്ലിയെ അവന്‍ അങ്ങു വിഴുങ്ങിക്കളയുമോ എന്നും ഭയമുണ്ട്‌.

    അനംഗാരിജീ, ഇനിയും ഉണ്ട്‌ കൂട്ടുകാര്‍ ഓരോരുത്തരെ ആയി പരിചയപ്പെടുത്താം

    ReplyDelete
  6. ഹായ്‌ ഉടുമ്പ്‌.. നാക്കില്‍ വെള്ളമൂറുന്നു.. (ചോരയുള്ളോര..) :)

    ReplyDelete
  7. പാമരന്‍ ജീ, ഇവിടെ security യില്‍ പെട്ട ആരുടെയെങ്കിലും കണ്ണിലോ ഗ്രാമവാസികളുടെ കണ്ണീലോ പെട്ടാല്‍ ഇവന്റെ കാര്യം കട്ടപ്പൊഹ

    ചോരയുള്ളോരകിടിന്‍ ചുവട്ടിലും ക്ഷീരം തന്നെ കൗതുകം അല്ലേ ഹ ഹ ഹ :)

    ReplyDelete
  8. പണിയ്ക്കർ സാറേ.. ഒത്തിരി കഷ്ടപ്പെട്ടു അല്ലേ അവനെ സിനിമേലാക്കാൻ..? നന്നായി.

    പണ്ട്, ജാംനഗർ നേവൽബേസിൽ ആയിരുന്നപ്പോൾ, ഇവന്റെ കൂട്ടുകാർ സ്ഥിരം കാഴ്ചയായിരുന്നു.

    ReplyDelete
  9. ഇവനാളു കൊള്ളാമല്ലോ... എന്താ ഒരു ഗ്ലാമര്‍!!!

    ReplyDelete
  10. ശാസ്ത്രാവബോധത്തിലുദിച്ച പേര്‌ - ആ 'കാറുന്തസ്‌ കാറുന്തിയോസസ്‌' (എത്ര സുന്ദരം ഹ ഹാ ) അങ്ങോട്ട്‌ എറിച്ചില്ലെന്നു തോന്നുന്നു.

    അതോ ഇനി എല്ലാരും ആ പേരിലാണോ പോലും ഇവനെ അറിയുന്നത്‌ ദൈവമേ പോത്തിങ്കാലപ്പാ ഇനി അതിന്‌ എനിക്കൊരു നോബല്‍ സമ്മാനം വല്ലതും അടിച്ചാല്‍ അതിലും വലിയ ഒരടി അങ്ങേക്കു തന്നേക്കാമേ
    പൊറാടത്ത്‌ ജീ :)
    ശ്രീ :)
    ഇവന്റെ വാലില്‍ കയര്‍ കെട്ടി ഇവനെ മൊത്തം മുകളിലേക്ക്‌ എറിഞ്ഞ്‌ ഭിത്തിയില്‍ പിടിപ്പിച്ചിട്ട്‌ ആ കയറില്‍ തൂങ്ങിയാണത്രെ പണ്ടൂ കള്ളന്മാര്‍ മോഷ്ടിക്കാന്‍ കയറിയിരുന്നത്‌ ഇവന്‍ പിടി വിടില്ല പോലും ആ നഖം കണ്ടില്ലേ?

    ReplyDelete
  11. ഹമ്പടാ !!
    ഇവനാണല്ലെ ഉടുമ്പ്.

    ഉടുമ്പു പിടിച്ച പോലെ എന്നൊരു പ്രയോഗം കേട്ടിട്ടുണ്ടു.

    ReplyDelete
  12. അതിനെ ഉപദ്രവിക്കാതെ വിട്ട സന്മനസ്സിന്‌ നന്ദി...

    ReplyDelete
  13. ആശാൻ കൊള്ളാമല്ലൊ. ഐ മീൻ ഉടുമ്പ് :)

    “ഇവന്‍ കടന്നത്‌ കാര്‍ഷെഡ്ഡിനടിയിലുള്ള തുരങ്കത്തിലേക്കായതു കൊണ്ട്‌ ഞാന്‍ എന്റെ ശാസ്ത്രാവബോധമുപയോഗിച്ച്‌ ഇവന്‍ കാര്‍ തെള്ളിയേസിയ ഫാമിലിയില്‍ പെട്ട കാറുന്തസ്‌ കാറുന്തിയോസസ്‌ ആണോ എന്നു സംശയിച്ചു.”

    കാർഷെഡ്ഡിൽ വച്ചു കണ്ടപ്പോൾ “കാറുന്തിയോസ്”. പണിക്കർ മാഷ് ഇവനെ കക്കൂസിൽ കാണാതിരുന്നത് ഭാഗ്യം! ന്റെ പോത്തുകാലപ്പാ നീ കാത്തു !

    അതിരിക്കട്ടെ,
    ഉടുമ്പിന്റെ സംസ്കൃതമെന്താ ? (സീരിയസ് ലി)

    ReplyDelete
  14. പോത്തിന്റെ പിറകെ ഓരോരോ ജീവികളായി ബൂലോഗം ആക്രമിക്കുകയാണല്ലോ മഹിഷപാദരേ..യാരിദിന്റെ ചീങ്കണ്ണി, ഇതാ ഇപ്പോ ഉടുമ്പ്. ഇനിയെന്താണാവോ?

    മഹാഗൌളീശമന്ത്രം ജപിച്ച് മിണ്ടാതിരിക്കാം എന്നു തോന്നുന്നു.

    ReplyDelete
  15. JUMANJU എന്ന ചിത്രം ഓര്‍മ്മ വരുന്നു...:)

    ReplyDelete
  16. jumnju അല്ല മൂര്‍ത്തി മാഷെ. ജുമാന്‍‌ജി (Jumanji) ആണു. റോബില്‍ വില്യംസ് ഒക്കെ അഭിനയിച്ച ഫിലിം. സൂപ്പര്‍ മൂവി ആണു. അതിലൊരു കുരങ്ങന്റെ ബൈക്കിലുള്ള സഞ്ചാരമാണ് സുപ്പര്‍..:)

    ReplyDelete
  17. ഷ്‌കമിക്കണം.. റോബിന്‍ വില്യംസ്..!

    ReplyDelete
  18. ആകെമൊത്തം ‘മങ്കീട്രബിൾ’ ആയല്ലോ യാരിദേ.. :))

    ReplyDelete
  19. എന്നാ ചെയ്യാനാ സൂരജെ..:))

    ReplyDelete
  20. ‘മഹാ ഗൌളി’... അതിപ്പഴാ കണ്ടേ. മൂർത്തിമാഷ് മോണിറ്റർ ലിസാഡിന്റെ സംസ്കൃതം തപ്പിയെടുത്തു ദേ.
    ഇനി പണിക്കർ മാഷിന്റെ അപ്രൂവൽ കിട്ടണം.

    ReplyDelete
  21. ഇവനെ സംസ്കൃതത്തില്‍ 'ഗോധാ 'എന്ന പേരിലാണറിയുന്നത്‌

    എന്നാലും ഞാനിട്ട ആ കാറുന്തിയോസസിനെ അത്ര മോശമാക്കേണ്ടിയിരുന്നില്ല

    പോത്തിങ്കാലപ്പാ ശരിയാ കക്കൂസിലെങ്ങാനും വച്ചു കണ്ടിരുന്നെങ്കില്‍ വരുന്ന പേരേ!!

    ReplyDelete
  22. ഹിന്ദിയിലും ഗോധയെന്നു തന്നെ പറയുന്നത് അല്ലേ പണിക്കര്‍മാഷേ? ഹിന്ദിക്കാരെങ്ങാന്‍ കണ്ടാല്‍ ജാഥയായി വന്ന് ഗോധയെ കറിയാക്കും. പണ്ട് ഇവനെക്കുറിച്ച് ഒരു പോസ്റ്റിട്ടിരുന്നു.

    ഓഫ്:
    നോര്‍ത്തിന്ത്യന്‍ പല്ലികളെ ഞാനും ശ്രദ്ധിച്ചിട്ടുണ്ട്, ഒക്കെ ജിമ്മില്‍ പോകുന്ന ടീമുകള്‍ ആണെന്ന് തോന്നുന്നു, എന്നാ സൈസാ. പേടിയുമില്ല പണ്ടാരങ്ങള്‍ക്ക്. ചൂലെടുത്തു വീശിയാല്‍ നമ്മളെ സൂക്ഷിച്ചൊന്നു നോക്കിയിട്ട് അവിടെത്തന്നെ ഇരിക്കും!

    ReplyDelete
  23. ഈയിടെയായിട്ട് പണിക്കരുസാറിന്റെ വീടിനടുത്ത് ജന്തുക്കള്‍ അസാധാരണമായി കാണപ്പെടുന്നു. ടെറസ്സിനു താഴെ പട്ടി, കാര്‍ ഷെഡ്ഡില്‍ ഉടുമ്പ്....
    സാറിനെ പരീക്ഷിക്കാന്‍/നിരീക്ഷിക്കാന്‍ പോത്തിന്‍ കാലപ്പന്‍ വിടുന്നതാ. ഒന്നു സൂക്ഷിച്ചോളണേ.

    ഇന്നലെ സ്വപ്നത്തില്‍ ഒരു പാറ്റാ എനിയ്ക്ക് ദര്‍ശനമരുളി ഇപ്രകാരം പറഞ്ഞു: മകനേ ബ്ലോഗ് എഴുതി മടുക്കുമ്പോള്‍ നീയും എന്നെപ്പോലെയുള്ളവരുടെ ഫോടോ എടുത്ത് ഇടുക. എന്‍ലാര്‍ജ് ചെയ്തിട്ടാല്‍ ഭീമന്‍ പാറ്റാ എന്നു തോന്നിക്കോളും. പക്ഷെ എന്റെ ഇരട്ടക്കുഞ്ഞുങ്ങ്നളെ നീ വയറു കീറി എടുത്ത് ഫോടോ ഷോപ്പില്‍ കയറ്റിയിറക്കി ബ്ലോഗില്‍ കൊണ്ടെ ഇട്ടാല്‍......
    (അപ്പോഴേക്കും ഞാന്‍ ഉണര്‍ന്നു. പേടിയ്ക്ക് ഒരു ഏലസ്സൊ യന്ത്രമോ......എവിടെ കിട്ടുമോ എന്തോ).

    ReplyDelete